Posts

Showing posts from July, 2018
Image
                                                           !!!!!!!ഒരു ട്രെയിൻ യാത്രക്കിടെ!!!!!!           നിങ്ങളുടെ അനുകമ്പ/സഹതാപം നിങ്ങളെ വിഡ്ഢിയാക്കിയിട്ടുണ്ടോ? കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഒരുമാസം മുമ്പ്. സ്ഥലം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ.ട്രെയിൻ വൈകി ചെന്നൈ എത്തിയതിനാൽ എന്റെ നടത്തം പതിവിലും വിപരീതമായി സ്പീഡ് കൂടുതലായിരുന്നു.ട്രെയിൻ ഇറങ്ങി ഓഫീസിലേക്ക് ധൃതിപ്പെട്ടു പോകുന്ന എന്നെ പിന്നിൽ നിന്നും ആരോ തോണ്ടിയത് പോലെ തോന്നി.തിരിഞ്ഞു നോക്കിയ നിമിഷം.എന്റെ മുൻപിൽ അതാ കാലം തഴുകി തലോടി നരയുടെ മൂർധന്യവസ്ഥയിൽ എത്തി നിൽക്കുന്നു ഒരു വൃദ്ധൻ.കയ്യിൽ ഒരു തുണി സഞ്ചി.കാലിൽ പതിയാതെ തെറിച്ചു നിൽക്കുന്ന ചെരിപ്പും നാളുകളായി ജലവുമായി ചെങ്ങാത്തം കൂടിയിട്ടില്ലാത്ത മുണ്ടും.ഒറ്റ നോട്ടത്തിൽ ഏതൊരു സഹതാപം തൊട്ടുതീണ്ടാത്തവനും സഹതാപം തോന്നുന്ന നിമിഷം.എന്തെന്ന് ആരാഞ്ഞു ഞാൻ നടന്നു കൊണ്ടിരുന്നു. അയാൾ എന്റെ കൂടെയും.എന്തു വേണം എന്നു ചോദിച...